ദിവ്യയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന ഐ.ജിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച്​ മേധാവി മടക്കി

തിരുവനന്തപുരം: കന്യാസ്ത്രീ വിദ്യാർഥിനിയായിരുന്ന ദിവ്യ പി. ജോണിൻെറ മരണത്തിൽ ദുരൂഹതയില്ലെന്ന െഎ.ജിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവി മടക്കി. അന്വേഷണം നടത്തി ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാൾ സമർപ്പിച്ച റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി മടക്കിയത്. ഇൗമാസം ഏഴിനാണ് തിരുവല്ല പാലിയേക്കര കോണ്‍വൻെറിലെ കിണറ്റില്‍ കന്യാസ്ത്രി വിദ്യാർഥിനിയായ ദിവ്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമയത്തിൽപോലും കൃത്രിമം സംശയിക്കുന്നെന്നും ജോമോൻ മൊഴി നൽകിയിരുന്നു. ലോക്കൽ പൊലീസിൻെറ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചെന്നും അദ്ദേഹം മൊഴിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിശദമായ അന്വേഷണം നടത്താതെയാണ് ദിവസങ്ങൾക്കുള്ളിൽ െഎ.ജി റിപ്പോർട്ട് സമർപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.