നെടുമങ്ങാട്: കരകുളം ഗ്രാമപഞ്ചായത്തിൽ വഴയില -ചെങ്കോട്ട റോഡിൽ സ്ഥാപിച്ചിരിക്കുന്ന കാമറകൾ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. കരകുളം ഗ്രാമപഞ്ചായത്തിലേക്ക് സത്യസായി സേവാകേന്ദ്രം വാങ്ങി നൽകിയ പതിനേഴോളം കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയാണ് മാസങ്ങളായി പ്രവർത്തിക്കാത്തത്. കാമറകൾ പ്രവർത്തിക്കാത്തതിൻെറ പശ്ചാത്തലത്തിൽ പല സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതും സാമൂഹികവിരുദ്ധരുടെ ശല്യവും കൂടി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.