കിളിമാനൂർ: അധ്യയനവർഷാരംഭം മുതൽ ഓൺലൈൻ ക്ലാസ് ഉറപ്പാക്കുവാനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തിൻെറ അടിസ്ഥാനത്തിൽ അഡ്വ. ബി. സത്യൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ ഇതുസംബന്ധിച്ച ധാരണയായി. കിളിമാനൂർ ബി.ആർ.സിയിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾക്ക് വിധേയമായി രാവിലെ 10.30 നും 11.30 നും വ്യത്യസ്ത സമയക്രമങ്ങളിലായി വിളിച്ചുചേർത്ത യോഗത്തിൽ കിളിമാനൂർ, പുളിമാത്ത്, നഗരൂർ, കരവാരം, പഴയകുന്നുമ്മേൽ പഞ്ചായത്തുകളിലെ എല്ലാ പ്രൈമറി സ്കൂളുകളുടെയും പ്രതിനിധികൾ പങ്കെടുത്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും സാധ്യമായ കൃഷി വ്യാപിപ്പിക്കുവാനും യോഗത്തിൽ ധാരണയായി. അഡ്വ. ബി. സത്യൻ എം.എൽ.എ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഒാഡിനേറ്റർ ജവാദ്, ബി.പി.ഒ സുരേഷ് കുമാർ, ഹെഡ്മാസ്റ്റേഴ്സ് ഫോറം ചെയർമാൻ രാജേഷ് റാം എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ നഗരസഭ, വക്കം, ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ പഞ്ചായത്തുകളിലെ പ്രഥമാധ്യാപകരുടെ യോഗം ഇന്നലെ ആലംകോട് ബി.ആർ.സിയിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.