വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്ത് കൃഷിഭവൻെറ നേതൃത്വത്തിൽ ഇക്കോ ഷോപ്പിൽ സംഘടിപ്പിച്ച സുഭിക്ഷകേരളം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. സുമംഗല ജില്ലപഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്തിന് തെങ്ങിൻ തൈ നൽകിയാണ് ഉദ്‌ഘാടനം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ബി.എസ്. ജോസ്, ജനപ്രതിനിധികൾ, കൃഷി ഒാഫിസർ എം. പ്രേമവല്ലി, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കാർഷികോൽപന്നങ്ങൾ, ഉൽപാദനോപാധികൾ, പച്ചക്കറി വിത്ത്, തൈകൾ എന്നിവയുടെ വിപണനവും ചടങ്ങിനൊപ്പം നടന്നു. 19 VKL 2 njatruvela chantha ulkhadanam @varkala ഇലകമൺ പഞ്ചായത്തിലെ സുഭിക്ഷ കേരളം ഞാറ്റുവേലച്ചന്ത പഞ്ചായത്ത് പ്രസിഡൻറ് വി. സുമംഗല ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്തിന് തെങ്ങിൻതൈ നൽകി ഉദ്ഘാടനം ചെയ്യുന്നു 'ദേവസ്വം ബോർഡ് ഭക്തരെ വെല്ലുവിളിക്കുന്നു' വർക്കല: തിരുവിതാംകൂർ ദേവസ്വം ബോഡിൻെറ കീഴിലുള്ള ക്ഷേത്രങ്ങളിൽ സപ്താഹം, നവാഹം ഉൾപ്പെടെയുള്ള ക്ഷേത്രചടങ്ങുകൾ നടത്താൻ ദേവസ്വം ബോഡിൻെറ മുൻകൂർ അനുമതി വാങ്ങണമെന്നത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള ക്ഷേത്ര സമന്വയസമിതി സംസ്ഥാന പ്രസിഡൻറ് ആലംകോട് ദാനശീലൻ, ജനറൽ സെക്രട്ടറി കൊടശ്ശനാട് മുരളി എന്നിവർ പത്രക്കുറിപ്പിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.