നേമം: കൊലയാളിയെന്ന വിളിപ്പേര് സമ്പാദിച്ച 'ശ്രീവല്ലഭന്‍' സ്‌നേഹത്തിന് മുന്നില്‍ കീഴടങ്ങി. ലോക്ഡൗണ്‍ കാലത്തും ബിജുവിൻെറ തലോടലിന് കാത്തിരിക്കുകയാണ് വല്ലഭന്‍ എന്ന ആന. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനയാണ് ശ്രീവല്ലഭന്‍. നെയ്യാറ്റിന്‍കര തൊഴുക്കല്‍ പണ്ടാരവിള വീട്ടില്‍ ബിജു, ശ്രീവല്ലഭന് പാപ്പാന്‍ മാത്രമല്ല, എല്ലാമാണ്! മലയിന്‍കീഴുകാരുടെ മനസ്സ് കീഴടക്കിയ കൊമ്പന്‍ അമിതാരോഗ്യം ശാപമായ ആനയാണ്. ശ്വേതരക്താണുകളുടെ അളവ് കൂടുതലാണ് വല്ലഭന്. അതുകൊണ്ടുതന്നെ ആനകള്‍ക്ക് വര്‍ഷത്തില്‍ ഒരുതവണയാണ് മദപ്പാടെങ്കില്‍ വല്ലഭന് രണ്ടുതവണ മദമിളകും. ഒരിക്കല്‍ മദമിളകി ഒന്നാം പാപ്പാനെ കൊലപ്പെടുത്തി. ശബരിമലയില്‍ എഴുന്നള്ളത്തിനിടെ വല്ലഭൻെറ തുമ്പിക്കൈ തട്ടി നിലത്തുവീണ് ഒരു സ്ത്രീ മരിച്ചതോടെ ശ്രീവല്ലഭന്‍ കൊലയാളിയാന എന്ന വിളിപ്പേരിന് ഉടമയുമായി. ശ്രീവല്ലഭനോടുള്ള ആരാധന ജനങ്ങള്‍ക്ക് ഭീതിയായി മാറി. 2013ല്‍ ബിജു ശ്രീവല്ലഭൻെറ രണ്ടാം പാപ്പാനായി എത്തിയതോടെ സ്ഥിതിഗതികള്‍ മാറി. ബിജുവിൻെറ പരിലാളനകളില്‍ ശ്രീവല്ലഭന്‍ തോറ്റു. അവന്‍ അനുസരണയുള്ള കൊമ്പനായി. കിട്ടാത്ത സ്‌നേഹം ബിജുവിലൂടെ മതിവരുവോളം കിട്ടിയപ്പോള്‍ ശ്രീവല്ലഭനും തിരിച്ചുനല്‍കി, അളവറ്റ സ്‌നേഹം. കൊലയാളിയെന്ന മുദ്രയുള്ളതിനാല്‍ ശ്രീവല്ലഭനെ പുറത്തിറക്കുന്നതിന് വിലക്കുണ്ടായിരുന്നു. ബിജു രണ്ടാം പാപ്പാനായെത്തി മാസങ്ങള്‍ കഴിഞ്ഞതോടെ വിലക്ക് മാറി. ശ്രീവല്ലഭന്‍ എഴുന്നള്ളത്തുകള്‍ക്ക് പോയിത്തുടങ്ങി. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം ക്ഷേത്രോത്സവങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ വല്ലഭന് വിശ്രമമായി. എന്നാല്‍, ദിനംപ്രതി ബിജുവിൻെറ പരിലാളന ശ്രീവല്ലഭന് വേണം. വാദ്യകലാകാരനും ഗായകനുമാണ് ആനപ്പാപ്പാനായ ബിജു. SREE VALLABHAN AND BIJU-- NEMOM ചിത്രവിവരണം: ശ്രീവല്ലഭനൊപ്പം നില്‍ക്കുന്ന ബിജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.