മതസൗഹാർദമുയർത്തി ആമ്പല്ലൂർ മുസ്​ലിം ജമാഅത്ത് അങ്കണത്തിൽ സമൂഹവിവാഹം

മതസൗഹാർദമുയർത്തി ആമ്പല്ലൂർ മുസ്ലിം ജമാഅത്ത് അങ്കണത്തിൽ സമൂഹവിവാഹം കഴക്കൂട്ടം: വ്യത്യസ്ത മതങ്ങളിൽപെട്ട എട്ട് നിർധന കുടുംബങ്ങളിൽെപട്ടവരുടെ മംഗല്യത്തിന് കഴക്കൂട്ടം ചന്തവിള ആമ്പല്ലൂർ മുസ്ലിം ജമാഅത്ത് അങ്കണം സാക്ഷിയായി. പ്രവാസി വ്യവസായിയും അബൂദബി ലൈലക്ക് ഗ്രൂപ് എം.ഡിയുമായ ചന്തവിള സ്വദേശി ആമ്പല്ലൂർ എം.ഐ നിവാസിൽ ആമ്പല്ലൂർ എം.ഐ. ഷാനവാസിൻെറ സഹായത്തോടെയായിരുന്നു ഈ ചരിത്ര മുഹൂർത്തമൊരുങ്ങിയത്. ജാതിക്കും മതത്തിനുമതീതമായി പള്ളിമുറ്റത്ത് നടന്ന പ്രാർഥനയോടെ തുടക്കം കുറിച്ച ചടങ്ങുകൾ 100 ശതമാനവും ലോക്ഡൗൺ നിയമങ്ങൾ പാലിച്ചായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ വധൂവരന്മാർക്ക് ഹാരവും മംഗളപത്രവും കൈമാറി. വിവാഹിതരായ പെൺകുട്ടികൾക്കുള്ള സ്വർണാഭരണങ്ങൾ ആമ്പല്ലുർ എം.ഐ. ഷാനവാസിൻെറ ഭാര്യ ബിജിന ഷാനവാസ് വിതരണം ചെയ്തു. ചിറയിൻകീഴ് നൗഷാദ് ബാഖവി, മൗലവിമാരായ നേമം സിദ്ദീഖ് ഫൈസി, സിദ്ദീഖ് സഖാഫി ആമ്പല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ മജീദ്, സെക്രട്ടറി ഷിഹാബുദ്ദീൻ, മുൻ ജമാഅത്ത് പ്രസിഡൻറ് ആമ്പല്ലൂർ നാസർ, അഡ്വ. നൗഷാദ്, കോൺഗ്രസ് നേതാക്കളായ അഡ്വ.എം. മുനീർ, എച്ച്.പി. ഷാജി, ആര്യനാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷാമിലാ ബീഗം, തുടങ്ങിയവർ പങ്കെടുത്തു. Photo: 20200519_181814 കാപ്ഷൻ വധൂവരന്മാർക്കൊപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആമ്പല്ലൂർ എം.ഐ. ഷാനവാസും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.