​ആദ്യകാല കമ്യൂണിസ്​റ്റ് നേതാവ്​ പീരുക്കണ്ണ് നിര്യാതനായി

peerukannu 90 Balaramapuram ബാലരാമപുരം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സി.പി.എം ബാലരാമപുരം ടൗൺ ബ്രാഞ്ചംഗവുമായ വഴിമുക്ക് വലിയ പ്ലാങ്കാലവിള നുസൈഫ മൻസിലിൽ പീരുക്കണ്ണ് (90) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 1957ലെ പൊതു തെരഞ്ഞെടുപ്പ് കാലത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ബാലരാമപുരം ബ്രാഞ്ചിലെ അംഗമായിരുന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ നിലയുറപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പൊലീസ് മർദനത്തിനിരയായി. 1982ൽ കെ. കരുണാകരനും പി. ഫക്കീർഖാനും നേമത്ത് മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് സംഘർഷത്തിനിടെ ആക്രമണത്തിനും ഇരയായി. ഭാര്യ: പരേതയായ നുസൈഫ ബീവി. മക്കൾ: അബ്ദുൽ വഹാബ്, സക്കീർ ഹുസൈൻ, ജമീല, ഷമീമ. മരുമക്കൾ: നദീറ, സനൂജ, ഷാഹുൽ ഹമീദ്, നിജാമുദ്ദീൻ. ബാലരാമപുരം ടൗൺ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പാർട്ടി പതാക പുതപ്പിച്ചു. എം.എൽ.എമാരായ കെ. ആൻസലൻ, എം. വിൻസൻെറ്, വിവിധ വർഗ ബഹുജന സംഘടന നേതാക്കൾ എന്നിവർ വസതിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു. പീരുക്കണ്ണിൻെറ നിര്യാണത്തിൽ സി.പി.ഐ.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.