ഹസൻ മടങ്ങിയത് സ്വപ്നങ്ങൾ ബാക്കിയാക്കി

കിളിമാനൂർ: 'വീട്, മക്കളുടെ പഠനം, ഇളയമകളുടെ വിവാഹം' ഇങ്ങനെ നിരവധി സ്വപ്നങ്ങൾ ബാക്കി െവച്ചാണ് ഹസൻ യാത്രയായത്. കിളിമാനൂർ പാപ്പാല ഏഴരമൂഴി ചരുവിളവീട്ടിൽ ഹസൻ അബ്ദുൽ റഷീദ് (59) കോവിഡ്-19 ബാധയെ തുടർന്നാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെ ഷാർജയിൽ മരിച്ചത്. അദ്ദേഹത്തിൻെറ ജീവിതം ദുരിതങ്ങളുടെ പട്ടികയായിരുന്നു. ജോലി സ്ഥലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ ഗുരുതരമായ പൊള്ളലിനെ തുടർന്നാണ് ഹസൻ പ്രവാസ ജീവിതം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയത്. കഴിഞ്ഞ ഒമ്പത് മാസം മുമ്പ് വീണ്ടും വിധിയോട് മല്ലിടാൻ പോകുമ്പോൾ ഹസൻ അറിഞ്ഞിട്ടുണ്ടാകില്ല, ഇക്കുറി കോവിഡിൻെറ രൂപത്തിലെത്തി തൻെറ ജീവൻതന്നെ കവർന്നെടുക്കുമെന്ന്. ഭാര്യ ജാസ്മിന് തൈറോയ്ഡ് രോഗത്തെ തുടർന്ന് അടുത്തിടെയാണ് ശസ്ത്രക്രിയ കഴിഞ്ഞത്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മക്കൾ രണ്ടുപേരും കോളജ് വിദ്യാർഥികളാണ്. പിതാവിൻെറ മൃതദേഹം പോലും അവസാനമായൊന്ന് കാണാൻ കഴിയാത്ത വേദനയിലാണ് മക്കൾ. മരണവിവരമറിഞ്ഞ് ബി. സത്യൻ എം.എൽ.എ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ചിത്രവിവരണം IMG-20200511-WA0024.jpg ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ച പാപ്പാല സ്വദേശി ഹസൻെറ വീട്ടിലെത്തി ബി. സത്യൻ എം.എൽ.എ കുടുംബത്തെ ആശ്വസിപ്പിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.