ഇരവിപുരം: കാറ്റിലും മഴയിലും വെൺപാലക്കര മഠത്തിലഴികം തുളസീധരൻറ വീട്ടുവളപ്പിലെ . കുലക്കാറായ അമ്പതോളം വാഴകളും പ്ലാവും മുരിങ്ങയും ഉൾെപ്പടെ കൃഷിയാണ് നശിച്ചത്. നിറയെ ചക്കകളുമായി നിന്ന വലിയ പ്ലാവും ഒടിഞ്ഞുവീണു. പൂർവ വിദ്യാർഥി ഓൺലൈൻ സംഗമം അഞ്ചൽ: ഈസ്റ്റ് ഗവ. ഹൈസ്കൂളിലെ 1988 ബാച്ച് വിദ്യാർഥികളുടെ ഓൺലൈൻ സംഗമം നടത്തി. അയർലൻഡ്, യു.എസ്.എ, കനഡ, സൗദി, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 55 പേർ സൂം ആപ്ലിക്കേഷൻ ഉപയോഗിച്ച് നടത്തിയ മീറ്റിങ്ങിൽ പങ്കെടുത്തു. ബിനു എസ്. അഞ്ചൽ, ടി.ജെ. ഷൈൻ, കെ.പി. ലത, അശോകൻ എന്നിവർ നേതൃത്വം നൽകി. പോഷകാഹാരപദ്ധതി ഉദ്ഘാടനം കരുനാഗപ്പള്ളി: ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി നടപ്പാക്കുന്ന പോഷകാഹാരപദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് നിർവഹിച്ചു. ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. രാജു അധ്യക്ഷത വഹിച്ചു. നീലികുളം സദാനന്ദൻ, അശോകൻ കുറുങ്ങപ്പള്ളി, സജീബ് എസ്. പോച്ചയിൽ, എച്ച്. ഹക്കീം, ഓമനക്കുട്ടൻപിള്ള എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.