കൊല്ലം: ജില്ലയിലെ കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയൻെറ 93 അംഗങ്ങളുടെ ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 21,75,943 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ യൂനിയന്‍ ജില്ല ഭാരവാഹികള്‍ ഏല്‍പ്പിച്ചു. പെന്‍ഷനേഴ്സ് യൂനിയന്‍ സംസ്ഥാന നേതൃത്വം 50 ലക്ഷം രൂപ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറി. സര്‍വിസ് പെന്‍ഷന്‍കാര്‍ ഇപ്പോഴും സംഭാവന നല്‍കിവരികയാണെന്ന് പ്രസിഡൻറ് പി. ചന്ദ്രശേഖരന്‍പിള്ളയും സെക്രട്ടറി കെ. രാജേന്ദ്രനും അറിയിച്ചു. നടപടി എടുക്കണം കൊല്ലം: കോഴിക്കോട് മിഠായി തെരുവിൽ ലോക്ഡൗണിൻെറ പേരിൽ കടകൾ അടച്ചിട്ടിരിക്കുന്നതിനെതിരെ ജനാധിപത്യപരമായ മാർഗത്തിൽ പ്രതിഷേധിച്ച കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീനെ കൈയേറ്റം ചെയ്ത പൊലീസ് ഓഫിസർക്കെതിെരെ നടപടിയെടുക്കെണമെന്ന് ജില്ല പ്രസിഡൻറ് എസ്. ദേവരാജനും ജനറൽ സെക്രട്ടറി ജി. ഗോപകുമാറും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.