മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 91 പേർക്കെതിരെ കേസ്

കൊല്ലം: നിർദേശം ലംഘിച്ച് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ സഞ്ചരിച്ചതിന് സിറ്റി പൊലീസ് പരിധിയിൽ 91 പേർക്കെതിരെ കേസെടുത്തു. ലോക്ഡൗൺ മാനദണ്ഡം ലംഘിച്ച് വാഹനം പുറത്തിറക്കിയതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടിയതിനും 159 കേസെടുത്തു. 163 പേരെ അറസ്റ്റ് ചെയ്ത് 114 വാഹനങ്ങൾ പിടിച്ചെടുത്തു. ഞായറാഴ്ച സംസ്ഥാനത്ത് പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനങ്ങൾ വീടുകളിൽത്തന്നെ കഴിയണമെന്നും വാഹനങ്ങൾ ഉൾപ്പെടെ പുറത്തിറക്കരുതെന്നും അല്ലാത്തപക്ഷം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു. സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓച്ചിറ ജനമൈത്രി പൊലീസ് നിർധന രോഗികൾക്ക് മരുന്ന് വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.