പ്രമേഹരോഗികൾക്ക് ഇൻസുലിൻ എത്തിച്ച് പഞ്ചായത്തംഗം

ചവറ: ലോക്ഡൗണായതോടെ ബുദ്ധിമുട്ടിലായ പ്രമേഹരോഗികൾക്ക് പഞ്ചായത്തംഗത്തിൻെറ കരുതൽ. പന്മന പഞ്ചായത്തിലെ പ്രമേഹരോഗികൾക്കാകെ വിതരണം ചെയ്യാൻ പഞ്ചായത്ത് മുൻ സ്ഥിരംസമിതി അധ്യക്ഷനും പോരൂക്കര വാർഡ് മെംബറുമായ കറുകത്തല ഇസ്മയിലാണ് 65,000 രൂപയുടെ ഇൻസുലിൻ സൗജന്യമായി എത്തിച്ചത്. ചവറ സി.എച്ച്.സിയുടെ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്യുക. ചവറ സി.എച്ച്.സിയിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. നീതു ജലീലിന് ഇൻസുലിൻ കൈമാറി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മിനി, പഞ്ചായത്ത് അംഗങ്ങളായ നാസിമുദ്ദീൻ, വരവിള നിസാർ, പഞ്ചായത്ത് സെക്രട്ടറി കെ. സജീവ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹസൻ പെരുംകുഴി എന്നിവർ പങ്കെടുത്തു. പാടശേഖരത്തിൽ കൃഷി ചവറ: തരിശായി കിടന്ന പാടശേഖരത്തിൽ കൃഷിക്കായി നിലമൊരുക്കി. തേവലക്കര പഞ്ചായത്തിൽ 28 വർഷമായി തരിശായികിടന്ന 127 ഹെക്ടർ കൈപ്പുഴ പാടശേഖരത്തിലാണ് കൃഷിയിറക്കുന്നത്. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തേവലക്കര പഞ്ചായത്ത് പ്രസിഡൻറ് ഐ. ഷിഹാബ്, തേവലക്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.