കോവിഡ് പ്രതിരോധപ്രവർത്തകർക്ക് ആദരം

ചവറ: കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന തെക്കുംഭാഗം ഗ്രാമത്തിലെ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് കേളി കൃഷ്ണൻകുട്ടിപിള്ള ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആദരവ് നൽകി. സി.ഐ രാജേഷ്കുമാർ, മെഡിക്കൽ ഓഫിസർ ഡോ. അനൂപ്, എസ്.ബി.ഐ മാനേജർ ചന്ദ്ര, കെ.എസ്.ഇ.ബി ജീവനക്കാർ ജോസ്, നിക്സൺ എന്നിവരെ തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡൻറ് യേശുദാസൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രന്ഥശാല പ്രവർത്തകരായ ആർ. സന്തോഷ്, ജി. ഷണ്മുഖൻ, മധുമോഹൻ, പ്രസന്നൻ, രാജു ജോൺ എന്നിവർ നേതൃത്വം നൽകി. കയർപായ കൊണ്ടുള്ള പാതനിർമാണം ശ്രദ്ധേയമാകുന്നു അഞ്ചൽ: പ്രകൃതി സൗഹൃദ പാത നിർമാണവുമായി തൊഴിലുറപ്പ് തൊഴിലാളികൾ. ഏരൂർ പഞ്ചായത്തിലെ ഭാരതീപുരം കിട്ടൻകോണത്താണ് കയർപായ കൊണ്ടും മുളഞ്ചീളുകൾ കൊണ്ടും മണ്ണ് കുഴച്ചുെവച്ചും പാത നിർമിക്കുന്നത്. പ്രദേശത്തുകൂടി കടന്നുപോകുന്ന തോടിന് സമാന്തരമായുള്ള ഒന്നര കിലോമീറ്റർ നീളമുള്ള നടപ്പാതയാണ് പുനർനിർമിക്കുന്നത്. മൂന്നര ലക്ഷം രൂപയുടെ അടങ്കലിൽ 850 തൊഴിൽദിനങ്ങൾ കൊണ്ടാണ് പാത നിർമാണം പൂർത്തിയാക്കുന്നത്. കയർ കൊണ്ടുള്ള പാത നിർമാണം ആദ്യമായാണ് ഈ തൊഴിൽ ഗ്രൂപ് ചെയ്യുന്നത്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു കണ്ണനല്ലൂർ: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. നെടുമ്പന പഞ്ചായത്ത് വെളിച്ചിക്കാല-തൈക്കാവ് റോഡിൽ മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ലക്ഷംവീട് കോളനി റോഡിലാണ് പൈപ്പ് പൊട്ടി മാസങ്ങളായി ജലം പാഴാകുന്നത്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് പി.ഡി.പി നെടുമ്പന പതിനൊന്നാം വാർഡ് കമ്മിറ്റി പ്രസിഡൻറ് ഷീജ ഹംസകുമാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.