കൊല്ലം: നഗരമധ്യത്തിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളുന്നത് പ്രദേശവാസികളെ വലയ്ക്കുന്നു. രൂക്ഷമായ ദുർഗന്ധം മൂലം വീട്ടിനുള്ളിൽപോലും കഴിയാനാകാത്ത അവസ്ഥയാണ്. ചിന്നക്കട - ആശ്രാമം റോഡിൽ സ്വകാര്യ സ്കാനിങ് സൻെററിന് സമീപത്തുനിന്ന് ശാന്തിനഗറിലേക്കുള്ള ഓടയിലാണ് ഇരുട്ടിൻെറ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത്. മാസങ്ങൾക്കുമുമ്പ് ഇത്തരത്തിൽ മാലിന്യം തള്ളൽ തുടർന്നത് പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നടപടി ശക്തമായതോടെ ഇല്ലാതായി. ലോക്ഡൗൺ കാലമായതോടെ റോഡിലെ കടകൾ നേരത്തേ അടയ്ക്കുന്നതിൻെറ മറവിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.