ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന

കൊട്ടിയം: റിട്ട. അധ്യാപിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,000 രൂപ സംഭാവന നൽകി. മയ്യനാട് പഞ്ചായത്തിൽ ഉമയനല്ലൂർ 'പ്രതീക്ഷ'യിൽ റിട്ട. അധ്യാപിക തുളസീഭായിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് നൽകിയത്. മയ്യനാട് പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് അംഗം ഫത്തഹുദ്ദീൻ, വാർഡ് മെംബർ ഷീലാകുമാരി എന്നിവർ ചടങ്ങിൽ പെങ്കടുത്തു. സഹായധന വിതരണം ഇരവിപുരം: മുസ്ലിം ലീഗ് വടക്കേവിള പള്ളിമുക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്കും നിർധനർക്കും സഹായധനവിതരണവും റമദാൻ റിലീഫ് വിതരണവും നടത്തി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എ. യൂനുസ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹബീബ്, അബ്ദുൽ റഹ്മാൻ കോയ, അഹമ്മദ് ഉഖൈൽ എന്നിവർ പെങ്കടുത്തു. അറസ്റ്റ് ചെയ്യണം ഓച്ചിറ: വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ അഭിഭാഷകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ബസ്സ്റ്റാൻഡിനു മുന്നിൽ പ്ലക്കാർഡ് സമരം നടത്തി. കെ.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. മിനി അമ്പാടി, രാജീ രാജ്, പ്രിയമാലിനി, ജി. പ്രതാപൻ, മധു കുന്നത്ത്, അനൂപ് എന്നിവർ പങ്കെടുത്തു. സമരത്തിൽ പങ്കെടുത്ത അഞ്ചുപേരുടെ പേരിൽ ഓച്ചിറ പൊലീസ് കേസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.