വേതനം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചു

കരുനാഗപ്പള്ളി: കേരള ഫീഡ്സിൽ ലോക്ഡൗൺ കാലയളവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഉത്തരവിൻ പ്രകാരം ജോലി ചെയ്ത തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കേരള ഫീഡ്സ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് പ്രതിഷേധിച്ചു. നടപടി മാനേജ്മൻെറ് പിൻവലിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് ചിറ്റുമൂല നാസർ പറഞ്ഞു. പ്രതിഷേധ സമരം ഡി.സി.സി വൈസ് പ്രസിഡൻറ് കെ.ജി. രവി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജനൽ പ്രസിഡൻറ് ചിറ്റമൂല നാസർ അധ്യക്ഷത വഹിച്ചു. ശശിധരൻ പിള്ള, ഷാജി കൃഷ്ണൻ, സതീശൻ, ചുളൂർ ഷാനി, ശശി താരാഭവനം എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തും കെ.എസ്.ആര്‍.ടി.സിയും തമ്മില്‍ ശീതസമരം പത്തനാപുരം: നിർമാണത്തെ ചൊല്ലി പഞ്ചായത്തും കെ.എസ്.ആര്‍.ടി.സിയും തമ്മില്‍ ശീതസമരം. പഞ്ചായത്തിൻെറ നേതൃത്വത്തില്‍ ബസ് ഡിപ്പോക്കുള്ളില്‍ കാത്തിരിപ്പ് കേന്ദ്രത്തിൻെറ നിർമാണം തിങ്കളാഴ്ച ആരംഭിക്കും. ജീവനക്കാരുടെ വിശ്രമമുറി പൊളിച്ച് മാറ്റി അവിടെ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ഇതോടെ നിര്‍മാണം പ്രവര്‍ത്തനം തുടങ്ങുന്നത് അനിശ്ചിതത്വത്തിലായി. കെ.എസ്.ആര്‍.ടി.സിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ മുറിയാണ് പൊളിച്ച് മാറ്റി കാത്തിരിപ്പ് കേന്ദ്രം ആക്കുന്നത്. സുരക്ഷാജീവനക്കാര്‍ക്കുള്ള മുറി കൂടി നിർമിക്കണമെന്ന ഡിപ്പോ അധികൃതരുടെ നിർദേശം പഞ്ചായത്ത് തള്ളി. പ്രത്യേക ഫണ്ട് വകയിരുത്തിയാണ് യാത്രക്കാര്‍ക്കുള്ള സൗകര്യം ഒരുക്കുന്നത്. ഇതില്‍ മുറി കൂടി നിർമിക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് പറയുന്നു. ഡിപ്പോയുടെ രണ്ട് പ്രവേശനകവാടങ്ങളിലൂടെ വരുന്ന യാത്രക്കാര്‍ക്ക് ഒരു പോലെ പ്രയോജനപ്പെടുന്ന തരത്തിലാണ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നത്. പത്തനാപുരം പഞ്ചായത്ത് നല്‍കിയ സ്ഥലത്താണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്തും എ.ടി.ഒയും എം.ഡിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.