റമദാൻ വിശേഷം

അറേബ്യൻ രുചിയുമായി ഇൗന്തപ്പഴം കണ്ണനല്ലൂർ: റമദാൻ കാലമായതോടെ ഈന്തപ്പഴവിപണി സജീവമായി. അറേബ്യൻ രാജ്യങ്ങളിൽനിന്ന് വിവിധതരങ്ങളിലുള്ള പഴങ്ങളാണ് ഇത്തവണ വിപണിയിലെത്തിയത്. നോമ്പുതുറക്ക് ഈന്തപ്പഴം പ്രധാനമായതിനാൽ ആവശ്യക്കാർ ഏറെയാണെന്ന് കണ്ണനല്ലൂരിലെ ഈന്തപ്പഴ വ്യാപാരിയായ അബ്ദുൽ സലാം പറയുന്നു. ഇറാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നാണ് ഈന്തപ്പഴം എത്തുന്നത്. കിലോക്ക് 150 രൂപ മുതൽ ആയിരം രൂപവരെ വിലയുള്ള ഈന്തപ്പഴം വിപണിയിലുണ്ട്. മാലിന്യത്തിന് ലോക്ഡൗൺ: തെളിനീരൊഴുകി കല്ലടയാർ പുനലൂർ: ജില്ലയുടെ കുടിനീർ ഖനിയായ കല്ലടയാറിലെ മാലിന്യത്തിലും ലോക്ഡൗൺ വന്നതോടെ തെളിനീരായി. പുനലൂർ മുതൽ പടിഞ്ഞാറോട്ടുള്ള പ്രദേശങ്ങളിലെ എല്ലാത്തരം മാലിന്യവും ഒഴുക്കിയിരുന്ന ഈ ആറ്റിൽനിന്നാണ് പ്രധാനമായും കൊല്ലത്തും പത്തനംതിട്ട ജില്ലയിലും കുടിവെള്ളം ശേഖരിച്ചിരുന്നത്. നദിയുടെ ഉത്ഭവം മുതൽ പുനലൂർവരെ ശുദ്ധമായി ഒഴുകുന്നുണ്ട്. എന്നാൽ, ഈ നദിയിൽ നിക്ഷേപിക്കുന്ന മാലിന്യം കാരണം കുടിവെള്ളവും ദുഷിച്ചു. ആറ്റിൽ മാലിന്യം ഒഴുക്കുന്നതിനെതിരെയും ശുദ്ധമാക്കാനും നഗരസഭയും പഞ്ചായത്തുകളും നിരവധി പദ്ധതികൾ നടപ്പാക്കിയെങ്കിലും ഫലം കണ്ടില്ല. മനോഹരകാഴ്ചയാണ് കല്ലടയാർ ഇപ്പോൾ. നദിയുടെ അടിത്തട്ടുപോലും തെളിഞ്ഞുകാണാം. വിവാഹ ഓഡിറ്റോറിയങ്ങളിൽനിന്ന് ഭക്ഷണസാധനങ്ങൾ മുതൽ മാംസാവശിഷ്ടങ്ങൾവരെ ഈ ആറ്റിലേക്കായിരുന്നു ഒഴുക്കിവിട്ടിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.