ശംഖുംമുഖം: പ്രവാസികളുമായി തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഞായറാഴ്ചയെത്തും. സുരക്ഷാക്രമീകരണങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താൻ കലക്ടറുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ യോഗം ചേര്‍ന്നു. രാത്രി 10.45നാണ് ദോഹയില്‍ നിന്നുള്ള 177 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസിൻെറ പ്രത്യേക വിമാനം എത്തുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കന്യാകുമാരി ജില്ലകളില്‍ നിന്നുള്ളവരാണ് എത്തുന്നത്. വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ടെര്‍മിനലിലേക്കുള്ള എയ്റോബ്രിഡ്ജിലേക്ക് എത്തുന്നതോടെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന തെര്‍മല്‍ ഫേസ് ഡിറ്റക്ഷൻ കാമറ ശരീര ഊഷ്മാവ് അളക്കും. ഊഷ്മാവ് ഉയർന്ന് നിൽക്കുന്നവരെ മാറ്റിനിര്‍ത്തിയ ശേഷം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. തുടർന്ന് യാത്രക്കാരുടെ ജില്ലകള്‍ തിരിച്ച് ഇരിപ്പിടങ്ങള്‍ നൽകിയശേഷം വിവരങ്ങള്‍ ശേഖരിക്കും. ഇതിനുശേഷം സാമൂഹിക അകലം പാലിച്ച് ജില്ലകൾ തിരിച്ച് എമിഗ്രഷൻ കൗണ്ടറിലേക്ക് അയക്കും. യാത്രക്കാരുടെ ലഗേജുകള്‍ അള്‍ട്രാവയലറ്റ് അണുനാശിനി ഉപയോഗിച്ച് അണുമുക്തമാക്കിയ ശേഷമാണ് കണ്‍വെയര്‍ ബെല്‍റ്റില്‍ എത്തുക. ലഗേജുകള്‍ എടുത്തശേഷം ടെര്‍മിനലിനുള്ളില്‍ പ്രവര്‍ത്തിക്കുൻന്ന റവന്യൂവകുപ്പിൻെറയും കെ.എസ്.ആര്‍.ടി.സിയുടെയും െഡസ്ക്കുകളില്‍ എത്തി വിവരം നല്‍കണം. ഇതിനുശേഷം 20പേരെ വീതം മാത്രം ടെര്‍മിനലിന് പുറത്ത് എത്തിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനകള്‍ക്കിടെ രോഗലക്ഷണമുള്ളവര്‍ ഉണ്ടെങ്കില്‍ അവരെ ഉടൻ ടെര്‍മിനലിനുള്ളില്‍ നിന്നും നേരിട്ട് ക്വാറൻറീൻ സൻെററുകളിലേക്കോ കോവിഡ് ആശുപത്രിയിേലക്കോ മാറ്റും. മറ്റ് യാത്രക്കാരെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം നീരിക്ഷണകേന്ദ്രങ്ങളിലേക്ക് മറ്റും. മടങ്ങിെയത്തെുന്ന പ്രവാസികള്‍ക്കായി തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിലായി 4000 കിടക്കകള്‍ ഉൾപ്പെെടയുള്ള സൗകര്യവുമായി ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ സൻെററുകളാണ് ഒരുക്കിയിരിക്കുന്നത്. അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താൻ ചേർന്ന യോഗത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, വിമാനത്താവള ഡയറക്ടര്‍ സി. രവീന്ദ്രൻ, ആരോഗ്യം, മോേട്ടാര്‍ വാഹന വിഭാഗം, എമിഗ്രഷൻ, കസ്റ്റംസ്, സി.ഐ.എസ്.എഫ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. M.Rafeeq
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.