മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നഗരസഭ സജ്ജം

തിരുവനന്തപുരം: ദോഹയിൽ നിന്ന് തലസ്ഥാനത്തേക്ക് പ്രവാസികളുമായി ആദ്യവിമാനം പറന്നിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ നഗരസഭക്ക് കീഴിലുള്ള ക്വാറൻറീൻ സൻെററുകളിൽ മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കിയതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. ക്വാറൻറീൻ സൻെററുകളിൽ ആളുകളെത്തുന്നതിന് മുമ്പ് അടിസ്ഥാനാവശ്യങ്ങൾക്കായി പേസ്റ്റ്, ബ്രഷ്, സോപ്പ്, അലക്ക്സോപ്പ്, ലുങ്കി, നൈറ്റി, പിേല്ലാ, പിേല്ലാകവർ, ഹെയർഓയിൽ, ഡെറ്റോൾ, ഹാർപ്പിക്, ടോയ്ലറ്റ് ബ്രഷ്, ബക്കറ്റ്, മഗ്, വേസ്റ്റ് ബിൻ, പ്ലേറ്റ്, ഗ്ലാസ്, മാസ്ക്, ചീർപ്പ്, ഷാംപൂ തുടങ്ങി 21 ഇനം സാധനങ്ങൾ ക്വാറൻറീൻ ചെയ്യപ്പെടുന്ന മുറിയിൽ നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. 330 കെട്ടിടങ്ങളിലായി 9100 റൂമുകളാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറിനായി പ്രവാസികൾ മടങ്ങിയെത്തുന്നതിന് മുമ്പായി നഗരസഭ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 55 സർക്കാർ കെട്ടിടങ്ങളും 275 സ്വകാര്യ കെട്ടിടങ്ങളുമാണ്. 23 ഓഡിറ്റോറിയങ്ങൾ, 125 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 79 ഹോട്ടലുകൾ, 34 ലോഡ്ജുകൾ, 14 ഫ്ലാറ്റുകൾ, 22 ഹാളുകൾ എന്നിങ്ങനെയാണ് സജ്ജമാക്കിയിട്ടുള്ളത്. 3793 റൂമുകൾ ശുചിമുറിയോടുകൂടിയതാണ്. കൂടാതെ ആനയറ സമേതി ഹാൾ, മൺവിള െട്രയിനിങ് സൻെറർ, വുമൺസ് കോളജ്, ഐ.എം.ജി ഹാൾ, യൂനിവേഴ്സിറ്റി കോളജ്ഹോസ്റ്റൽ, മാർഇവാനിേയാസ്കോളജ്, വിഴിഞ്ഞം സൻെറ്മേരീസ് എന്നീ ഏഴ്കേന്ദ്രങ്ങൾ നഗരസഭക്ക് കീഴിൽ നേരേത്തതന്നെ പ്രവർത്തിച്ചുവരുന്ന കമ്യൂണിറ്റി ക്വാറൻറീൻ സൻെററുകളാണ്. നിലവിൽ നഗരസഭക്ക് കീഴിലുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററുകളിലെ ശുചീകരണം, അണുനശീകരണം, ഭക്ഷണ വിതരണം എന്നിവ നഗരസഭയാണ് നടത്തുന്നത്. ക്വാറൻറീനിൽ കഴിയുന്നവർക്ക് നഗരസഭ നൽകുന്ന ഭക്ഷണം ശനിയാഴ്ച-രാവിലെ: അപ്പം, മുട്ടക്കറി, ഉച്ചക്ക് -ചോറ്, അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, രാത്രി-ഇടിയപ്പം, കുറുമ, ചെറുപഴം. ഞായർ-രാവിലെ: ഇഡലി, സാമ്പാർ, ചമ്മന്തി, വട ഉച്ചക്ക്: ചോറ്, തീയൽ, പച്ചടി (വെള്ള), തോരൻ, മോര്കറി, അച്ചാർ. രാത്രി- പുട്ട്, കടലക്കറി, ചെറുപഴം. തിങ്കൾ - രാവിലെ: ദോശ, സാമ്പാർ, ചമ്മന്തി ഉച്ചക്ക് -ചോറ്, മെഴുക്ക്, ചമ്മന്തി, അവിയൽ, മീൻകറി, മരച്ചീനി രാത്രി-ചപ്പാത്തി, തക്കാളിക്കറി, ചെറുപഴം. ചൊവ്വ-രാവിലെ: ഇടിയപ്പം, വെജ്സ്റ്റൂ. ഉച്ചക്ക്-ചോറ്, തോരൻ, കിച്ചടി, അച്ചാർ, സാമ്പാർ രാത്രി-വീശപ്പം, ഗ്രീൻ-പീസ്, ചെറുപഴം. ബുധൻ - രാവിലെ: അപ്പം, കടല. ഉച്ചക്ക്-ചോറ്, ചിക്കൻ, തോരൻ, അച്ചാർ രാത്രി- ഇടിയപ്പം, കുറുമ, ചെറുപഴം. വ്യാഴം - രാവിലെ: പുട്ട്, പപ്പടം, പയർ. ഉച്ചക്ക്: ചോറ്, അവിയൽ, തോരൻ, പുളിശ്ശേരി, അച്ചാർ രാത്രി: ചപ്പാത്തി, കറി, ഏത്തപ്പഴം പുഴുങ്ങിയത്(പകുതി). വെള്ളി - രാവിലെ: ഇഡലി, സാമ്പാർ, ചമ്മന്തി ഉച്ചക്ക്: ൈഫ്രഡ്റൈസ്, മുട്ട, രാത്രി: ദോശ, ചമ്മന്തി, മുളക് ചമ്മന്തി, ചെറുപഴം. (ബെഡ്കോഫി രാവിലെ ആറിന്, ചായ വൈകുന്നേരം അഞ്ചിന്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.