കേരകർഷകർക്കായി ഇ–പരിശീലനം

മൺറോതുരുത്ത്: 'നാളീകേര ഉൽപന്നങ്ങളും മൂല്യവർധിത സംരംഭങ്ങളും' വിഷയത്തിൽ കായംകുളം സി.പി.സി.ആർ.ഐയുടെയും മൺറോതുരുത്ത് കൃഷിഭവൻെറയും സംയുക്താഭിമുഖ്യത്തിൽ ഇ-പരിശീലന പരിപാടി നടത്തുന്നു. വ്യാഴാഴ്ച രാവിലെ 10.15നാണ് പരിപാടി. താൽപര്യമുള്ള കർഷകർ മേൽവിലാസം, കൃഷിയിടത്തിൻെറ വിസ്തീർണം എന്നിവ ചൊവ്വാഴ്ച രാവിലെ 11ന് മുമ്പ് വാട്സ്ആപ് ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് പരിശീലനം. നമ്പർ: 9744982264, 9446207383. പച്ചക്കറി കിറ്റുകൾ നൽകി ഇളമ്പള്ളൂർ: സി.പി.എം കോവിൽമുക്ക് ബ്രാഞ്ചിൻെറ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യപച്ചക്കറി കിറ്റുകൾ നൽകി. സി. സോമൻപിള്ള ഉദ്ഘാടനം ചെയ്തു. വാർഡംഗം ടി. ഗോപകുമാർ, കൃഷ്ണകുമാർ ഉണ്ണിത്താൻ, ശ്രീകുമാർ, േഗാപിനാഥൻപിള്ള, ഷെമീർ, പി.പി. ജോസഫ് എന്നിവർ നേതൃത്വം നൽകി. വ്യാജമദ്യനിർമാണം: യുവാക്കൾ അറസ്റ്റിൽ പത്തനാപുരം: വ്യാജമദ്യം നിര്‍മിക്കുന്നതിനിടെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് മേലില മൈലാടുംപാറ തടത്തിവിള വീട്ടില്‍ ബാബു (38), വട്ടവിള വീട്ടില്‍ ബിജു (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ കോടയും ഇവരില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കുന്നിക്കോട് സി.ഐ മുബാറക്കിൻെറ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.