സിറാമിക്സിലും കെല്ലിലും മത്സ്യകൃഷി നടത്തും -മന്ത്രി

കുണ്ടറ: സിറാമിക്സിൻെറ പോർസിലൈൻ ഡിവിഷനിലും കായലിനോട് ചേർന്നുള്ള കെല്ലിൻെറ സ്ഥലത്തും മത്സ്യകൃഷിയും കെല്ലിൻെറ ഭാഗത്ത് പശുവളർത്തലും ആരംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഹരിത കേരള മിഷനും കൃഷിവകുപ്പും കേരള സിറാമിക്സും ചേർന്ന് നടത്തുന്ന 'സുഭിക്ഷകേരളം'പദ്ധതിയുടെ ജില്ലതല ഉദ്ഘാനം നിർവഹിക്കുകയായിരുന്നു അവർ. സിറാമിക്സ് ചെയർമാൻ വയോളി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹരിതമിഷൻ ജില്ല കോഒാഡിനേറ്റർ എ. സാംസൺ, സിറാമിക്സ് മാനേജിങ് ഡയറക്ടർ പി. സതീഷ്കുമാർ, എ. സാംസൺ, പ്രിൻസിപ്പൽ കൃഷി ഓഫിസർ അനിതാമണി, കുണ്ടറ പഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജൻ, അസി. കൃഷി ഓഫിസർ കൽപന എന്നിവർ പങ്കെടുത്തു. ഭക്ഷ്യധാന്യകിറ്റ് വിതരണം ചവറ: എസ്.പി.സി ചവറ ജി.എച്ച്.എസ്.എസിൻെറ നേതൃത്വത്തിൽ കുന്നത്തൂർ പഞ്ചായത്തിലെ നിർധനർക്കും രോഗികൾക്കും ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. എ.സി.പി.ഒ കുരീപ്പുഴ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകരായ ഒ. ഹരീഷ് മുതുപിലാക്കാട്, രംഗൻ, ഹരി, വിഷ്ണു എന്നിവർ പങ്കെടുത്തു. കോസ്റ്റൽ വാർഡന്മാർ സംഭാവന നൽകി ചവറ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോസ്റ്റൽ വാർഡൻമാർ സംഭാവന നൽകി. ഒമ്പത് ജില്ലകളിലെ 18 കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലെ 176 കോസ്റ്റൽ വാർഡന്മാരിൽനിന്ന് സ്വരൂപിച്ച രണ്ട് ലക്ഷം രൂപ സിറ്റി പൊലീസ് കമീഷണർ ടി. നാരായൺ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് കൈമാറി. കലക്ടർ ബി. അബ്ദുൽ നാസർ, നീണ്ടകര കോസ്റ്റൽ സി.ഐ എസ്. ഷരീഫ്, എസ്.ഐ എം.സി. പ്രശാന്തൻ, സി.പി.ഒ അനിൽകുമാർ, കോസ്റ്റൽ വാർഡൻമാരായ സിൽവി തോമസ്, മനോജ് ആൻറണി, യു. ഉന്മേഷ്, എസ്. സാജൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.