കെ.എസ്​.ടി.എ നേതൃത്വത്തിൽ 'കൃഷി ചലഞ്ച്' തുടങ്ങി

നെയ്യാറ്റിൻകര: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ അധ്യാപകർ 'കൃഷി ചലഞ്ച്‌' തുടങ്ങി. പാറശ്ശാല മുരിയങ്കരയിൽ ഡാലുംമുഖം സർക്കാർ എൽ.പി സ്കൂൾ അധ്യാപകൻ വിജയകുമാറിൻെറ 20 സൻെറ് കൃഷിഭൂമിയിലാണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കിയത്. ഇതിൻെറ തുടർച്ചയായി ഉപജില്ലയിലെ കെ.എസ്.ടി.എ അംഗങ്ങൾ വീട്ടുമുറ്റത്തും പറമ്പിലും കൃഷിയിറക്കും. പാട്ടത്തിനും ഭൂമി കണ്ടെത്തും. നെല്ല്, വാഴ, മരച്ചീനി, ചേന, ചേമ്പ്, വിവിധയിനം പച്ചക്കറികൾ എന്നിവേയാടൊപ്പം സംയോജിത കൃഷിയുടെ ഭാഗമായി മത്സ്യം, കോഴി, താറാവ് എന്നിവയും കൃഷി ചെയ്യും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എസ്. പ്രശാന്ത്, എസ്. ജയചന്ദ്രൻ, സി.ടി. വിജയൻ , എ. ഷിബു, ആർ.എസ്. രഞ്ജു, അനിൽകുമാർ, ഡി.എസ്. സനു എന്നിവർ പങ്കെടുത്തു. IMG-20200506-WA0031 കൃഷിചലഞ്ച് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.