കാട്ടാക്കട: മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ വിരണ്ടോടിയ കെട്ടിയിട്ടു. കാട്ടാക്കട ജങ്ഷനു സമീപത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന യേശുദാസിൻെറ കടയോട് ചേര്‍ന്ന് വളര്‍ത്തുന്ന പോത്തിനെയാണ് ബുധനാഴ്ച പുലര്‍ച്ച മോഷ്ടിച്ചുകൊണ്ടുപോയത്. പോത്തുമായി മോഷ്ടാക്കള്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും കിള്ളിക്കടുത്തുെവച്ച് ഇടഞ്ഞ് വിരണ്ടതോടെ മോഷ്ടാക്കള്‍ സ്ഥലം വിട്ടു. ഇതിനിടെ വിരണ്ടുനിന്ന പോത്തിനെ നാട്ടുകാര്‍ കീഴടക്കി പറമ്പില്‍ കെട്ടിയിട്ടു. ഇതിനിടെ മോഷണം പോയ പോത്തിനെ അേന്വഷിച്ച് ഉടമ ഇറങ്ങി. പച്ചക്കറിക്കടയോട് ചേര്‍ന്നാണ് പോത്തിനെ വളര്‍ത്തുന്നത്. പോത്തിനെ വൈകീട്ടോടെ ഉടമക്ക് കൈമാറി. bufalo ചിത്രം- പോത്തിനെ പറമ്പില്‍ കെട്ടിയിട്ടിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.