വര്‍ക്കല: ഡ്യൂട്ടിക്കിടെ കെ.എസ്.ഇ.ബി ഓവർസിയർക്ക് വൈദ്യുതാഘാതമേറ്റ് ഗുരുതര പരിക്ക്. പാലച്ചിറ വൈദ്യുതി സെക്ഷന്‍ ഓഫിസിലെ ഓവര്‍സിയര്‍ തിരുവനന്തപുരം പൂന്തുറ സ്വദേശി മുരുകനാണ്( 50) പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ ചെറുന്നിയൂര്‍ അമ്പിളിച്ചന്ത കുരിശ്ശടിക്ക് സമീപത്താണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ 11 കെ.വി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റ് പോസ്റ്റിലെ കമ്പികളിൽ കുടുങ്ങിക്കിടന്ന മുരുകനെ കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് താഴെയെത്തിക്കുകയായിരുന്നു. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.