തിരുവനന്തപുരം: വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും സംസ്ഥാനത്തെത്തുന്നവരെ ക്വാറൻറീൻ ചെയ്യുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ പൊതുമരാമത്ത് വകുപ്പ് വിലയിരുത്തി. മന്ത്രി ജി. സുധാകരൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസ് നടത്തി പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ജില്ലാഭരണകൂടങ്ങളുടെ സഹായത്തോടെ ഇതുവരെ 1,63,303 കിടക്കകൾ വിവിധ ജില്ലകളിലായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളുള്ള ജില്ലകളിലും സമീപ ജില്ലകളിലും പ്രത്യേക ശ്രദ്ധചെലുത്തണമെന്ന് മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.