തിരുവനന്തപുരം: 42 ദിവസത്തെ ലോക്ഡൗൺ മൂലം രാജ്യത്താകെ 6.30 ലക്ഷം കോടി രൂപയുടെ വ്യാപാര നഷ്ടം ഉണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി. കുറഞ്ഞത് 20 ശതമാനം വ്യാപാരികൾക്ക് സമീപ ഭാവിയിൽ വ്യാപാരം അടച്ചു പൂട്ടേണ്ടി വരും. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഫലപ്രദമായി ഇടപെടുവാൻ തയാറായില്ലെങ്കിൽ കോവിഡ്-19 സമ്മാനിച്ച ദുരന്തത്തേക്കാൾ ഭീകരമായ അവസ്ഥയാകും കടക്കെണി മൂലം ആത്മഹത്യ ചെയ്യേണ്ടി വരുന്ന വ്യാപാരികൾ സമൂഹത്തിന് സമ്മാനിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. പ്രതിസന്ധി തരണം ചെയ്യുവാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉടൻ സഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.