പ്രവാസികളുടെ മടക്കം: സര്‍ക്കാറുകള്‍ തമ്മില്‍ ഏകോപനമില്ല -മുല്ലപ്പള്ളി

തിരുവനന്തപുരം: പ്രവാസികളെ തിരികെയെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ 25,000 കേന്ദ്രങ്ങളിലായി നടന്ന മെഴുകുതിരി തെളിയിക്കലിൻെറ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരസ്പരവിരുദ്ധമായ നിർദേശങ്ങളാണ് ഇരുസര്‍ക്കാറുകളും പുറപ്പെടുവിക്കുന്നത്. വിമാനയാത്രാക്കൂലിയും ക്വാറൻറീൻ ചെലവും പ്രവാസികള്‍ വഹിക്കണമെന്ന നിലപാട് മനുഷ്യത്വരഹിതമാണ്. തൊഴിലും വരുമാനവും നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളുടെ ഭാവി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറുകള്‍ക്കുണ്ട്. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അലംഭാവമാണ് കാണിക്കുന്നത്. എന്തിലും രാഷ്ട്രീയം കാണുന്ന മുഖ്യമന്ത്രിക്ക് പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ആയുധം എന്നതിലുപരി പ്രവാസികളുടെ യഥാർഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഒട്ടും ആത്മാർഥതയില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാല്‍, ശരത്ചന്ദ്ര പ്രസാദ്, കെ.പി. അനില്‍കുമാര്‍, പാലോട് രവി, മണക്കാട് സുരേഷ്, പഴകുളം മധു എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.