ചാത്തന്നൂർ: ലോക്ഡൗൺ ലംഘിച്ച് തിരുവനന്തപുരത്ത് നിന്ന് ചാത്തന്നൂർ കട്ടച്ചലിൽ എത്തിയ അഭിഭാഷകനെ കട്ടച്ചലിൽതന്നെ ഗൃഹനിരീക്ഷണത്തിലാക്കി. ആദിച്ചനല്ലൂർ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതരുടെ നിർേദശപ്രകാരമാണ് നിരീക്ഷണത്തിലാക്കിയത്. ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് ചാത്തന്നൂർ െപാലീസ് കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ട്രിപ്ൾ ലോക്ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലെ ഒരു വീട്ടിലാണ് അഭിഭാഷകൻ എത്തിയത്. സമീപദിവസങ്ങളിൽ പലതവണ ഇവിടെയെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വീണ്ടും വന്നപ്പോൾ നാട്ടുകാർ തടഞ്ഞുെവച്ച് പൊലീസിൽ അറിയിക്കുകയുമായിരുന്നു. ട്രിപ്ൾ ലോക്ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിൽ കൂടി പതിവായി വന്നുപോകുന്നത് ശ്രദ്ധയിൽെപട്ട നാട്ടുകാരിലൊരാൾ കലക്ടർക്ക് വിവരം നൽകിയിരുന്നു. കലക്ടർ വിവരം ചാത്തന്നൂർ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് വ്യാഴാഴ്ച വീണ്ടും എത്തിയത്. ജില്ല അതിർത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തിരുവനന്തപുരത്ത് നിന്ന് കാറിൽ കുമ്മല്ലൂർ പാലം കടന്ന് കട്ടച്ചലിൽ തുടരെ എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.