അമേരിക്കന്‍ മലയാളികളുമായി രമേശ് ചെന്നിത്തല​ ആശയവിനിമയം നടത്തി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അമേരിക്കയില്‍ മലയാളികള്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ മലയാളി സംഘടനാ പ്രതിനിധികളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഡിയോ കോൺഫറന്‍സിങ്ങിലൂടെ ആശയവിനിമയം നടത്തി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, വേൾഡ് മലയാളി കൗണ്‍സില്‍, ഫൊക്കാന, ഫോമാ, അമേരിക്കന്‍ പ്രസ്ക്ലബ് തുടങ്ങിയ മലയാളി സംഘടനകളുടെ എഴുപതോളം പ്രതിനിധികളുമായാണ് സംസാരിച്ചത്. പഠനം ഓണ്‍ലൈനിലായതുകൊണ്ട്്് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ നടപടിയുണ്ടാകണമെന്ന് മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടു. ബഹാമാസ് ദ്വീപുകള്‍ക്ക് സമീപം കപ്പലില്‍ കുടുങ്ങിയ ആയിരത്തോളം മലയാളികളെ തിരികെ എത്തിക്കാനും നടപടിയുണ്ടാകണം. ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ കാര്‍ഡ് പുതുക്കാൻ സംവിധാനമൊരുക്കണം. കോവിഡ് രോഗബാധിതരായ മലയാളികളുടെ ചികിത്സ ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യന്‍ എംബസി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നിെല്ലന്ന പരാതി ഇയർന്നു. ഇക്കാര്യങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് ചെന്നിത്തല കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറിന് കത്തെഴുതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.