ആർത്തിപ്പണ്ടാരം വിളിയിൽ ഉറച്ചുനിൽക്കുന്നു -കടകംപള്ളി

തിരുവനന്തപുരം: ശമ്പള ഉത്തരവ് കത്തിച്ചവരുടേത് നീച പ്രവൃത്തിയാണെന്നും ആർത്തിപ്പണ്ടാരം വിളിയിൽ ഉറച്ചുനിൽക്കു ന്നതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അധ്യാപക സമൂഹത്തെ അപമാനിച്ചിട്ടില്ല. പക്ഷേ, ശമ്പള ഉത്തരവ് കത്തിച്ച് സമൂഹ മാധ്യമങ്ങളിലിട്ട് ആഘോഷിച്ച ചില അധ്യാപകരുടേത് നീച പ്രവൃത്തി തന്നെയാണെന്നതിൽ ഉറച്ച് നിൽക്കുകയാണ്. ആറു ദിവസത്തെ ശമ്പളം സർക്കാർ കടം ചോദിക്കുകയാണ് ചെയ്തത്. പൊലീസും ആരോഗ്യപ്രവർത്തകരും അടക്കം മറ്റ് ഉദ്യോഗസ്ഥരെല്ലാം തെരുവിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ്. ജീവൻ പണയം വെച്ചാണ് അവർ പ്രവർത്തിക്കുന്നത്. ഒന്നരമാസമായി അധ്യാപകരെല്ലാം വീടിനുള്ളിൽ കഴിയുകയാണ്. ഗ്രീൻ സോണുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി വി. മുരളീധരൻെറ പ്രസ്താവന അനവസരത്തിലാണ്. അദ്ദേഹത്തിന് അന്ധമായ രാഷ്ട്രീയതിമിരമാണെന്നും കടകംപള്ളി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.