വെള്ളറട: എക്‌സൈസ് സംഘത്തെ ആക്രമിച്ചു പ്രതിയെ മോചിപ്പിച്ച് തൊണ്ടി മുതലുകള്‍ എടുത്തുകൊണ്ടുപോയ അക്രമിസംഘത്തില െ അഞ്ചുപേര്‍ കൂടി പൊലീസ് പിടിയിലായി. ഒറ്റശേഖരമംഗലം വട്ടപ്പറമ്പ് സന്ദീപ്കുമാര്‍ (22), സഹോദരന്‍ സഞ്ജയ്കുമാര്‍ (24), വിനീത് ഭവനില്‍ വിനീത് (26), ജോസ്ഭവനില്‍ ഷിജിന്‍ ജോസ് (26)പഞ്ചമിഭവനില്‍ സജിന്‍ലാല്‍ (27) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പിടിയിലായ ഒന്നാം പ്രതി സജികുമാറിൻെറ മക്കളാണ് സന്ദീപ്കുമാറും സഞ്ജയ്കുമാറും. തിങ്കളാഴ്ച ബിനുവും ചൊവ്വാഴ്ച സജിയോടൊപ്പം ശരത്തും അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവര്‍ എട്ടായി. ഒരാള്‍ ആത്മഹത്യ ചെയ്തു. അക്രമിസംഘത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അമ്പൂരി, വെള്ളറട പഞ്ചായത്തിലെ വിവിധ മലഞ്ചരിവുകളിൽ സംഘം ഒളിവില്‍ കഴിയവേയാണ് പൊലീസ് പിടിയിലാവുന്നത്. അവശേഷിക്കുന്ന ഇരുപത്തിരണ്ടിലേറെ പ്രതികളും ഇതേ പ്രദേശങ്ങളില്‍ത്തന്നെ ഉളിവില്‍കഴിയുന്നതായി പൊലീസ് കരുതുന്നു. ARESTED EXAISE ATTACK CASE ചിത്രം: അറസ്റ്റിലായ പ്രതികള്‍ വിനീത്, സന്ദീപ്കുമാര്‍, ഷിജില്‍ ജോസ്, സഞ്ജയ്കുമാര്‍, സജിന്‍ലാല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.