തമിഴ്‌നാട് റോഡുകളില്‍ മണ്ണിടല്‍ തുടരുന്നു; നാട്ടിടവഴികളിലൂടെ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ തമിഴ്നാട്ടുകാര്‍ കൂട്ടമായെത്തുന്നു

വെള്ളറട: കഴിഞ്ഞദിവസം രാത്രിയിലും കേരളത്തില്‍ നിന്നുള്ള തമിഴ്‌നാട്ടിലേക്കുള്ള പാതകളില്‍ മണ്ണിട്ടടക്കല്‍ തു ടര്‍ന്നു. ഇതോടുകൂടെ പല കേരള ഗ്രാമങ്ങളും പുറത്തിറങ്ങാനാവാതെ ഒറ്റപ്പെട്ട അവസ്ഥയിലായി. ചെറിയകൊല്ല, പന്നിമല, കത്തിപ്പാറ, പെരുവിളകൊല്ലിയോട്, നെടുവാന്‍വിള, ഐങ്കാമം, ചെറുവാരക്കോണം, തോലടി പുലിയൂര്‍ശാല, കാരക്കോണം തുടങ്ങിയ പ്രദേശങ്ങള്‍ തീര്‍ത്തും അടയ്ക്കപ്പെട്ട നിലയിലാണ്. എന്നാല്‍ പല നാട്ടിടവഴികളിലൂടെയും തമിഴ്‌നാട്ടുകാർ ഒരു തടസ്സവുമില്ലാതെ കേരളത്തിലേക്ക് വരുന്നു. തമിഴ്‌നാട് രജിസ്ട്രേഷന്‍ വാഹനങ്ങള്‍ കേരത്തിലൂടെ തലങ്ങും വിലങ്ങും ഓടുമ്പോള്‍ കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തമിഴ്‌നാട് പൊലീസ് പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. തമിഴ്‌നാട് ബോര്‍ഡറിലുള്ള ചായക്കടകളിലുള്‍പ്പെടെ സാമൂഹിക അകലം പാലിക്കുകയോ ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിർദേശങ്ങള്‍ അംഗീകരിക്കുകയോ ചെയ്യുന്നില്ല. പനച്ചമൂട് കുന്നത്തുകാല്‍ ചെറിയകൊല്ല തുടങ്ങിയ വ്യാപാരകേന്ദ്രങ്ങളില്‍ തമിഴ്‌നാട്ടില്‍നിന്നുള്ളവര്‍ കൂട്ടമായെത്തുന്നു. ദേവികോട്, മാങ്കോട്, പുരവൂര്‍, ഇടക്കോട്, ശിവലോകം, വെള്ളച്ചിപ്പാറ തുടങ്ങിയ തമിഴ്‌നാടിലെ പ്രദേശങ്ങളില്‍നിന്ന് ഒരു നിയന്ത്രണവുമില്ലാതെ നിരവധിപേര്‍ ഇവിടേക്കെത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.