പാങ്ങോട്: ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ വയറിംഗുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചു. ഭരതന്നൂര്‍ കാ ക്കാണിക്കര ബ്ലോക്ക് നമ്പര്‍ 853ല്‍ ബാബുവിൻെറ വീട്ടിലാണ് വൈദ്യുതോപകരണങ്ങള്‍ക്ക് കേട് സംഭവിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. 30,000 രൂപയുടെ നഷ്ടമുണ്ടായതായി പറയപ്പെടുന്നു. ക്ഷേത്രവളപ്പിലെ മരം ഒടിഞ്ഞ് കമ്മിറ്റി ഓഫിസിന് മുകളില്‍ വീണു പാങ്ങോട്: ക്ഷേത്രവളപ്പിലെ മരം ഒടിഞ്ഞ് കമ്മിറ്റി ഓഫിസിൻെറയും മണ്ഡപത്തിൻെറയും മുകളിലേക്ക് വീണ് ഇരു കെട്ടിടങ്ങളുടെയും മേൽക്കൂരക്ക് കേട് പറ്റി. ഭരതന്നൂര്‍ കാക്കാണിക്കര കോട്ടയപ്പന്‍ കാവ് ക്ഷേത്ര വളപ്പില്‍ നിന്ന രക്തചന്ദന മരമാണ് ശക്തമായ കാറ്റിലും മഴയിലം ഒടിഞ്ഞ് ഇരു കെട്ടിടങ്ങളുടെയും മുകളിലേക്ക് പതിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.