കന്യാകുമാരി ജില്ലയിൽ അഞ്ച് പേർക്കുകൂടി രോഗശമനം

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ്-19 ബാധിച്ച് കന്യാകുമാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചുപേരെ രോഗം ഭേദമായതിനെതുടർന്ന് ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്തു. ഇതിൽ രണ്ട് കുട്ടികളും ഉൾപ്പെടും. നാഗർകോവിൽ വെള്ളാടിച്ചവിള സ്വദേശികളാണ് ഇവർ. മെഡിക്കൽ കോളജ് ഡീൻ ഡോ. സുഗന്ധി രാജകുമാരി, കൊറോണ പ്രതിരോധവിഭാഗം കൺവീനർ ഡോ. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ചേർന്ന് രോഗമുക്തി നേടിയവരെ യാത്രയാക്കി. ഇതോടെ കന്യാകുമാരി ജില്ലയിൽ ചികിത്സയിലുളള രോഗികളുടെ എണ്ണം ആറായി. നേരത്തേ അഞ്ചുപേരെ ഡിസ്ചാർജ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കന്യാകുമാരി ജില്ലയിൽ കോവിഡ്-19 ബാധിതരില്ല. ജില്ലയിൽ ഇതുവരെ 2084 പേരെ രോഗപരിശോധനക്ക് വിധേയമാക്കിയതിൽ 16 പേർക്ക് പോസിറ്റിവ് ആയിരുന്നു.1823 പേർക്ക് നെഗറ്റിവും. ബാക്കി പരിശോധനഫലം വരേണ്ടതുണ്ട്. നിരീക്ഷണത്തിൻെറ ഭാഗമായി വീടുകളിൽ കഴിയുന്നവർ 218 പേർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.