ആറ്റിങ്ങൽ: ആലംകോട് മാർക്കറ്റിന് സമീപം ; ഒരു ലോറിയും മത്സ്യവും നഗരസഭയും റവന്യൂ വകുപ്പും സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തു. രാത്രികാലങ്ങളിൽ അനധികൃത മത്സ്യ വിൽപന നടക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ലോക്ഡൗൺ ആരംഭിക്കും മുമ്പ് തന്നെ നഗരസഭ ആലംകോട് മാർക്കറ്റ് അടച്ചിരുന്നു. എന്നാൽ, നിയമപാലകരുടെ കണ്ണുവെട്ടിച്ച് രാത്രികാലങ്ങളിൽ അനധികൃത മത്സ്യ വിപണനം നടന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യമാണ് ഇവിടെ എത്തിച്ചുവിൽക്കുന്നത്. ഇത്തരം വിൽപന പാടില്ലെന്ന് കഴിഞ്ഞ ദിവസവും നഗരസഭ കമീഷൻ ഏജൻറുമാർക്ക് നോട്ടീസ് നൽകി അറിയിച്ചിരുന്നു. ഇതൊന്നും വക വെക്കാതെ പ്രവർത്തിച്ചതിനാണ് ഒരു ലോറിയും അതിലെ മത്സ്യവും നഗരസഭ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധനയും നടപടിയും തുടരുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.