ഇന്ദിര മാത്രമല്ല പവാറും താക്കറെയും കരിം ലാലയുടെ സന്ദര്‍ശകരായിരുന്നു എന്ന് പേരമകന്‍

മുംബൈ: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി മാത്രമല്ല എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും ശിവസേന സ്ഥാപക നേതാവ് ബാല ്‍ താക്കറെയും അധോലോക നേതാവ് കരിം ലാലയെ കാണാന്‍ വന്നിരുന്നതായി പേരമകൻെറ വെളിപ്പെടുത്തല്‍. കരിം ലാലയെ കാണാന്‍ ഇന്ദിര ഗാന്ധി നഗരത്തില്‍ പതിവായി വന്നിരുന്നുവെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിൻെറ വെളിപ്പെടുത്തലിനു പിന്നാലെയാണ് കരിം ലാലയുടെ പേരമകൻ ഇത് സ്ഥിരീകരിച്ച് രംഗത്തുവന്നത്. ഒപ്പം മറ്റു മറാത്ത നേതാക്കളെയും പരാമർശിച്ചിരിക്കുകയാണ്. ദക്ഷിണ മുംബൈയിലെ പൈഥുണിയിലുള്ള കരിം ലാലയുടെ ഓഫിസിലെത്തി ഇന്ദിരയും പവാറും താക്കറെയും സന്ദര്‍ശിച്ചതി‍ൻെറ ഫോട്ടോകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദമായതിനെ തുടര്‍ന്ന് ഇന്ദിര കരിം ലാലയെ കണ്ടെന്ന പ്രസ്താവന മുൻ ക്രൈം റിപ്പോർട്ടർകൂടിയായ സഞ്ജയ് റാവുത്ത് പിന്‍വലിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.