മുറ്റത്തെമുല്ല പദ്ധതി ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം -മന്ത്രി കെ. രാജു

അഞ്ചല്‍: സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് 'മുറ്റത്തെമുല്ല'പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി കെ. രാജു. അഞ്ചല്‍ സര്‍വിസ് സഹകരണ ബാങ്കിലെ 'മുറ്റത്തെമുല്ല ഗ്രാമീണ ലഘു വായ്പാ പദ്ധതി'ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ സഹായത്തോടെ കുടുംബശ്രീ വനിതകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് സഹകരണ വകുപ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. ഇതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനൊപ്പം സാധാരണക്കാരായ ജനങ്ങളെ കൊള്ള പലിശക്കാരില്‍നിന്ന് സംരക്ഷിക്കുന്നതിനും കഴിയും. വട്ടിപ്പലിശ രഹിത ജില്ല പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യവായ്പാ വിതരണം കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ നിര്‍വഹിച്ചു. അഞ്ചല്‍ പഞ്ചായത്തിലെ നാല് കുടുംബശ്രീ യൂനിറ്റുകളിലെ പ്രവര്‍ത്തകര്‍ക്ക് 10 ലക്ഷം രൂപ വീതം വായ്പാതുക കൈമാറി. അഞ്ചല്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് വി.എസ്. സതീഷ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.