പുനലൂർ: നഗരസഭയുെടയും താലൂക്ക് ആശുപത്രിയുെടയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റിവ് ദിനാചരണം ശനിയാഴ്ച രാവിലെ 10 ന് പുനലൂർ മദർ തെരേസ കോൺവൻെറിൽ നടക്കും. ഇതിൻെറ ഭാഗമായി പാലിയേറ്റിവ് രോഗികൾക്കുള്ള നേത്രപരിശോധന ക്യാമ്പ് നടന്നു. കാഴ്ച വൈകല്യമുള്ളവർക്ക് കണ്ണട വിതരണവും തുടർചികിത്സയും ശനിയാഴ്ച നടക്കും. രോഗികളുടെ കലാപരിപാടികൾ, കിറ്റ് വിതരണം, ധനസഹായ വിതരണം എന്നിവയും നാളെ നടക്കും. നഗരസഭ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ഭരണഘടന സംരക്ഷണസദസ്സ് അഞ്ചൽ: പനച്ചവിള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ സദസ്സ് നടന്നു. പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എഫ്. കാസ്റ്റ്ലസ് ജൂനിയർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് കെ. ദേവരാജൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.അലക്സാണ്ടർ കോശി ഭരണഘടന സംരക്ഷണ പ്രഭാഷണം നടത്തി. പ്രഫ.പി.കൃഷ്ണൻകുട്ടി, ഏറം ഷാജി, ജെ.മോഹനകുമാർ, ജി.ബാലകൃഷ്ണൻ, ബി. മുരളി, കെ.സോമരാജൻ, വി.സുന്ദരേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.