ദേശീയഗാനത്തെ പ്രതിഷേധഗാനമായി മാറ്റണം -ടി.എം. കൃഷ്​ണ

കോഴിക്കോട്: സമകാലിക സാഹചര്യത്തിൽ സർക്കാറിനെതിരെ പ്രതിഷേധഗാനമായി ദേശീയഗാനത്തെ മാറ്റണമെന്ന് പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണ. പൗരത്വ ഭേദഗതി നിയമമടക്കമുള്ളവക്കെതിരെ പൊരുതുന്നവർ 'ജനഗണമന' ആലപിച്ച് പ്രതിഷേധിക്കണമെന്നും കേരള ലിറ്ററേച്ചർ െഫസ്റ്റിവലിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ദേശീയഗാനം ഇരുന്ന് ആലപിക്കാൻ അനുവദിക്കണ്ടേ കാലമായി. മിക്ക സംഗീതവും ഇരുന്നാണ് പാടുന്നത്. ദേശീയഗാനം പാടുേമ്പാൾ എഴുന്നേറ്റില്ലെങ്കിൽ അക്രമം അഴിച്ചുവിടുകയാണ്. സിനിമ തിയറ്ററിൽ ദേശീയഗാനം പാടുേമ്പാൾ എഴുന്നേറ്റാൽ മാത്രമേ ദേശസ്നേഹിയാകൂവെന്നതാണ് അവസ്ഥ. ഇത്തരം രീതികൾ മാറ്റിയെടുക്കണം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുംതന്നെ നമ്മളെ രാജ്യേദ്രാഹികളാക്കുന്ന കാലമാണെന്നും കൃഷ്ണ പറഞ്ഞു. എല്ലായിടത്തും ഭയവും ഭരണകൂടത്തിൻെറ നിരീക്ഷണവുമാണ്. കേന്ദ്ര ഭരണകൂടത്തിനെതിരെ യുവജനങ്ങൾ തെരുവിലിറങ്ങുന്നത് പ്രതീക്ഷയേകുന്നതാണ്. സാംസ്കാരികമായ മാറ്റത്തിന് സമയമായി. ചിലർ ഹിന്ദുത്വ ഇന്ത്യയെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഒരു കൂട്ടരോട് നിങ്ങൾ രണ്ടാംതരം പൗരന്മാരാണെന്ന് പറയുകയാണ്. പലരോടും സ്നേഹവും കരുതലുമില്ലാത്തതാണ് കേന്ദ്ര സർക്കാർ. കേന്ദ്രം ഭരിക്കുന്നവർക്കെതിരെ ദക്ഷിണേന്ത്യയുടെ സമീപനം അഭിമാനാർഹമാണ്. ഇന്ത്യയെ അറിയാൻ ദേശീയഗാനം വായിക്കുന്നതിനേക്കാൾ മറ്റൊന്നില്ല. ഇന്ത്യയിൽ പ്രതിപക്ഷത്തിന് ഭാവനയില്ലെന്നും ടി.എം. കൃഷ്ണ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.