ആയൂർ: രാജ്യത്ത് ഇന്ന് നടക്കുന്നത് അതിജീവനത്തിനുവേണ്ടിയുള്ള സമരമാണെന്നും വേദന അനുഭവിക്കുന്നവൻെറ കണ്ണീരിൽനി ന്നാണ് യഥാർഥ വിജയത്തിൻെറ ഉൽപത്തിയെന്നും റിട്ട. ജസ്റ്റിസ് ബി. കെമാൽപാഷ. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒായൂർ മേഖല െഎക്യവേദിയുടെയും കാരാളികോണം കാരക്കൽ മഹല്ല് ജമാഅത്തിൻെറയും നേതൃത്വത്തിൽ കാരാളികോണത്ത് നടന്ന ഭരണഘടന സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാർഥത്തിൽ വൈകാരികമായ വിഷയങ്ങളിൽ കോടതിക്ക് ജനങ്ങൾക്കെതിരായി തീരുമാനമെടുക്കാനാവില്ല. കരിനിയമങ്ങളിൽനിന്ന് പിന്നോട്ടുപോകേണ്ടത് ഭരണകൂടബാധ്യതയാണ്. രാജ്യത്ത് വോട്ടവകാശമുള്ളവർ പൗരന്മാരല്ലാതാകുന്നത് നീതീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്ത് വൈസ് പ്രസിഡൻറ് എസ്. ഷൈജു ഭരണഘടന വായന നിർവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് ജുനൈദ് ഖാൻ അധ്യക്ഷത വഹിച്ചു. പൗരാവകാശ ആക്ടിവിസ്റ്റ് കെ. അംബുജാക്ഷൻ ആലപ്പുഴ, ചീഫ് ഇമാം മാഹീൻ മന്നാനി, എം. അൻസറുദീൻ, പി.കെ. ബാലചന്ദ്രൻ, വാളിയോട് ജേക്കബ്, എം.സി. ബിനുകുമാർ, വട്ടപ്പാറ നാസിമുദീൻ, നിസാർ അഹമ്മദ് മന്നാനി, ഐ. മുഹമ്മദ് റഷീദ്, സക്കീർഹുസൈൻ ബാഖവി, എ.എ. റഹീം, അൻസാർ കാവതിയോട്, സലീം റഷാദി എന്നിവർ സംസാരിച്ചു. കുടുംബശ്രീ പേപ്പർ ബാഗ് നിർമാണ യൂനിറ്റ് തുടങ്ങി കടയ്ക്കൽ: പ്ലാസ്റ്റിക് ബദൽ മാർഗങ്ങളുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിൽ കുടുംബശ്രീ മുഖേനയുള്ള പേപ്പർ ബാഗ് /സ്ക്രീൻ പ്രിൻറിങ് യൂനിറ്റിൻെറ പ്രവർത്തനം തുടങ്ങി. പഞ്ചായത്തിൻെറ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചന്തമുക്കിലാണ് യൂനിറ്റ് പ്രവർത്തനമാരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.അരുണാ ദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്.ബിജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആര്‍. ലത, എം. ഷാജഹാന്‍, ശ്യാമളാ സോമരാജന്‍, അശോക്. ആര്‍. നായര്‍, ബിജു ശിവദാസന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രമ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.