പൂർവവിദ്യാർഥിയുടെ സ്നേഹസമ്മാനമായി സ്​കൂളിന് എണ്ണച്ചായചിത്രങ്ങൾ

പത്തനാപുരം: പൂര്‍വവിദ്യാർഥിയുടെ സ്നേഹസമ്മാനമായി കമുകുംചേരി സ്കൂളിന് മഹദ് വ്യക്തിത്വങ്ങളുടെ എണ്ണച്ചായചിത്രം സമര്‍പ്പിക്കുന്നു. പൂർവവിദ്യാർഥിയും പ്രമുഖ ചിത്രകാരനും സിനിമ ആർട്ട്‌ ഡയറക്ടറുമായ പ്രമോദ് പുലിമലയിലാണ് കമുകുംചേരി ഗവ. ന്യൂ എല്‍.പി സ്കൂളിൻെറ ചുമരികളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ ജീവിതമാണ് വരച്ചുകാട്ടുന്നത്. കുട്ടികൾക്ക് പ്രചോദനകരമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി 100 ചിത്രങ്ങളും ജീവചരിത്ര കുറിപ്പുകളും സ്കൂളിൽ സ്ഥാപിക്കുകയാണ്. ശതപ്രണാമം എന്ന പേരില്‍ കഴിഞ്ഞ രണ്ടുമാസം കൊണ്ടാണ് ചുമരുകളില്‍ ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചത്. ആദ്യഘട്ടമായി 12 ചിത്രങ്ങളാണ് ക്ലാസുകളിൽ സ്ഥാപിക്കുന്നത്. ജീവചരിത്രപതിപ്പുകൾ, പ്രശ്നോത്തരികൾ, ദിനാചരണങ്ങൾ, ഡോക്യുമൻെററികൾ തുടങ്ങി ഒരുവർഷം നീളുന്ന പ്രവർത്തനങ്ങളും ശതപ്രണാമം പരിപാടിയുടെ ഭാഗമായി നടക്കും. നവീകരിച്ച സ്കൂള്‍ കെട്ടിടത്തിൻെറ ഉദ്ഘാടനവും ചിത്രങ്ങളുടെ അനാഛാദനവും ശനിയാഴ്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.