വാർത്ത നൽകിയതി​െൻറ വിരോധം: മാധ്യമം ലേഖകനെ ആക്രമിച്ചു

വാർത്ത നൽകിയതിൻെറ വിരോധം: മാധ്യമം ലേഖകനെ ആക്രമിച്ചു കറ്റാനം (ആലപ്പുഴ): വാർത്ത നൽകിയതിൻെറ വിരോധത്തിൽ അബ്കാരി സംഘം അർധരാത്രി വീടുകയറി നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തകന് പരിേക്കറ്റു. മാധ്യമം മാവേലിക്കര ലേഖകൻ സുധീർ കട്ടച്ചിറക്കാണ് (45) കമ്പിവടികൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സുധീറിനെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടച്ചിറ കൈലാസം വീടിന് മുന്നിലെത്തിയ സംഘം ഗേറ്റിനരികിലേക്ക് വിളിച്ചുവരുത്തിയാണ് രണ്ടുപേർ തലക്കടിച്ചത്. ഒഴിഞ്ഞുമാറിയതിനാലാണ് കൂടുതൽ ആക്രമത്തിൽനിന്ന് രക്ഷപ്പെട്ടത്. വീടിന് നേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയത്. കട്ടച്ചിറ കൊമളത്ത് സുനിൽകുമാർ, രതീഷ് എന്നിവരാണ് അക്രമം നടത്തിയതെന്ന് സുധീർ മൊഴി നൽകി. മാവേലിക്കര എസ്.എൻ.ഡി.പി യൂനിയനുമായി ബന്ധപ്പെട്ട വാർത്തകളാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് സംശയിക്കുന്നു. അബ്കാരി ബന്ധമുള്ള പ്രതികൾക്കെതിരായ കേസുകളിൽ പൊലീസ് അലംഭാവം കാട്ടുന്നതായും ആരോപണമുണ്ട്. നിലംനികത്തൽ വിഷയത്തിൽ നടപടിക്ക് തുനിഞ്ഞ വില്ലേജ് ഒാഫിസറെ ഒാഫിസിൽ കയറി അധിക്ഷേപിച്ച വിഷയത്തിൽ പ്രതികളിലൊരാൾക്കെതിരെ കേസുണ്ട്. പ്രതികളെ ഉടൻ പിടികൂടണമെന്ന് കെ.ജെ.യു ജില്ല പ്രസിഡൻറ് വി. പ്രതാപ്, സെക്രട്ടറി വാഹിദ് കറ്റാനം എന്നിവർ ആവശ്യപ്പെട്ടു. സംഭവത്തിൽ കറ്റാനം മീഡിയ സൻെറർ പ്രതിഷേധിച്ചു. പ്രസിഡൻറ് അജികുമാർ അധ്യക്ഷത വഹിച്ചു. (ചിത്രം APG50 -ആക്രമണത്തിൽ പരിക്കേറ്റ സുധീർ ആശുപത്രിയിൽ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.