ആരിഫ്​ ഖാന്​ ജനാധിപത്യ മര്യാദ അറിയില്ല -എസ്​.ആർ.പി

തിരുവനന്തപുരം: പല രാഷ്ട്രീയ കക്ഷികളിലും കയറിയിറങ്ങി പ്രവർത്തിച്ച് പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന ഗവർണ ർ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടനയെയും ജനാധിപത്യ മര്യാദയെയും കുറിച്ച് അറിയില്ലെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളിലെ ഗവർണർമാരെ പോലെ ബി.ജെ.പിയുടെ ഉപകരണമായാണ് കേരള ഗവർണറും പ്രവർത്തിക്കുന്നത്. ബ്രട്ടീഷുകാരുടെ കാലത്ത് നാട്ടുരാജ്യങ്ങളിൽ ഉണ്ടായിരുന്ന റസിഡൻറുമാരുടെ നിലയിൽ പെരുമാറാനാണ് ഗവർണർ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാറിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.