ഒരു മുസല്‍മാനും രാജ്യം വിടേണ്ടി വരില്ല -കേന്ദ്രമന്ത്രി സോം പർക്കാഷ്​

തിരൂര്‍: പൗരത്വ ഭേദഗതി നിയമം ഇന്ത്യയില്‍നിന്ന് മുസ്ലിംകളെ പുറത്താക്കാനുള്ളതാണെന്ന പ്രചാരണം ജനങ്ങളെ തെറ്റിദ ്ധരിപ്പിക്കുന്നതാണെന്നും യഥാർഥ വസ്തുതകള്‍ ജനങ്ങള്‍ അറിയണമെന്നും കേന്ദ്ര വ്യവസായ-വാണിജ്യ സഹമന്ത്രി സോം പർക്കാഷ് തിരൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ ഒരു മുസല്‍മാനും പൗരത്വ നിയമത്തിൻെറ പേരില്‍ രാജ്യം വിടേണ്ടി വരില്ല. ദുഷ്പ്രചാരണം രാഷ്ട്രീയപരമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് മതവിഭാഗത്തില്‍പെട്ടവരായാലും ഇന്ത്യക്കാര്‍ ഒന്നാണ്. ഇവിടെ ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളൂം സംരക്ഷിക്കപ്പെടുന്നുണ്ട്. അതിന് ഒരു കോട്ടവും സംഭവിക്കില്ല. പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെ നേരത്തെ ഹിന്ദു ജനസംഖ്യ ഉയര്‍ന്ന തലത്തിലായിരുന്നു. എന്നാല്‍, ഈ രാഷ്ട്രങ്ങളിലുള്ള ഹിന്ദുക്കള്‍ അടക്കമുള്ളവരുടെ ജനസംഖ്യ കുറഞ്ഞു. അവര്‍ അവിടെ ദുരിതജീവിതം നയിക്കുകയാണ്. അവര്‍ക്ക് സഹായം അഭ്യര്‍ഥിക്കാവുന്ന ഏക രാഷ്ട്രം ഇന്ത്യയാണ്. മുസ്ലിംകൾക്കിടയില്‍ വ്യാപകമായി തെറ്റിദ്ധാരണ പരത്താൻ കേരള സര്‍ക്കാര്‍ പോലും കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ദേശീയസമിതി അംഗം കെ. ജനചന്ദ്രന്‍ മാസ്റ്റര്‍, ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി രവി തേലത്ത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.