പുനലൂർ: കാർ നിയന്ത്രണം വിട്ട് വെട്ടിപ്പുഴ തോട്ടിലേക്ക് മറിഞ്ഞ് ആശുപത്രി ഉടമക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ വെട്ടിപ്പുഴ എം.എൽ.എ റോഡിലുണ്ടായ അപകടത്തിൽ പുനലൂർ പ്രണവം ആശുപത്രി എം.ഡി പ്രശാന്തൻ പിള്ളക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ പാലത്തിൻെറ കൈവരി തകർത്തു തോട്ടിലേക്ക് മറിയുകയായിരുന്നു. പുനലൂർ ഫയർഫോഴ്സ് എത്തി കാർ കരകയറ്റി. സ്റ്റേഷൻ ഓഫിസർ ആർ. ഷിജു, ഫയർ ഓഫിസർ മുരളീധരകുറുപ്പ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.