അജേഷ്​ വധം: പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

കോവളം: തിരുവല്ലം പാപ്പൻചാണി സ്വദേശി അജേഷിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 11ന് പണവും മൊബൈലും മോഷ്ടിച്ചു എന്നാരോപിച്ചാണ് പ്രതികൾ അജേഷിനെ മർദിച്ചും വെട്ടുകത്തി പഴുപ്പിച്ച് ജനനേന്ദ്രിയമടക്കം ശരീരത്തിലാകമാനം പൊള്ളലേൽപ്പിച്ചും ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ ഉൾപ്പെട്ട ഏഴ് പ്രതികളെയും തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഏഴ് പ്രതികളിൽ അഞ്ചുപേരെ കസ്റ്റഡിയിൽ വാങ്ങിയാണ് മർദനം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.