ആലപ്പുഴ: ആയിരങ്ങളെ സാക്ഷിനിര്‍ത്തി നവജ്യോതി ശ്രീ കരുണാകരഗുരുവിൻെറ ജന്മഗൃഹ സമുച്ചയത്തിൻെറ ശിലാസ്ഥാപനം ചന്തിരൂരില്‍ നടന്നു. സമുച്ചയത്തിൻെറ ശിലാസ്ഥാപനം ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അമൃത ജ്ഞാനതപസ്വിനി നിര്‍വഹിച്ചു. പ്രാർഥനാലയത്തില്‍ ഗുരുവിൻെറ ഛായാചിത്രം പുനഃപ്രതിഷ്ഠിച്ച് ആരാധന നടത്തി. ആയിരങ്ങളെ സാക്ഷിനിര്‍ത്തി മനോഹരമായി തയാറാക്കിയ പുഷ്പസഞ്ചയത്തില്‍ ഗുരുസ്ഥാനീയ ശിഷ്യപൂജിത ജന്മഗൃഹത്തിന് ശിലപാകി. ജന്മഗൃഹ സമുച്ചയം ഗുരുവിൻെറ ത്യാഗത്തില്‍നിന്നാണ് ഇതള്‍വിരിയുന്നതെന്ന് അമൃത ജ്ഞാനതപസ്വിനി പറഞ്ഞു. ആശ്രമം പ്രസിഡൻറ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെതന്നെ പ്രധാനപ്പെട്ട മതേതര കേന്ദ്രമായിരിക്കും ശാന്തിഗിരി ജന്മഗൃഹ സമുച്ചയം. ഗുരുവിൻെറ 100ാം ജന്മദിനമായ 2027 സെപ്റ്റംബര്‍ ഒന്നിന് സമുച്ചയത്തിൻെറ ഒന്നാംഘട്ടം ഭക്തര്‍ക്ക് തുറന്നുകൊടുക്കും. കൈതപ്പുഴ കായലോരത്തെ കരിനിലത്തെ അഞ്ചടിപ്പാടത്തിന് സമീപത്തെ ഏഴ് ഏക്കര്‍ സ്ഥലത്താണ് ഗുരുവിൻെറ ജന്മഗൃഹം. ഇവിടെ ഉണ്ടായിരുന്ന കുടിലിൻെറ സ്ഥാനത്താണ് പുതിയ സമുച്ചയം ഉയരുന്നത്. ശാന്തിഗിരി ആശ്രമം വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ജന്മഗൃഹ സമുച്ചയ ശിലാസ്ഥാപനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.