കുട്ടികൾ നാടിൻെറ ചാലകശക്തികളാകണം -ടിക്കാറാം മീണ കല്ലമ്പലം: വിദ്യാഭ്യാസ കാലഘട്ടം മുതൽ രൂപപ്പെടുത്തിയെടുത്തതാ ണ് തൻെറ സ്വഭാവത്തിലെ കാർക്കശ്യവും സത്യസന്ധതയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ. കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൻെറ സിൽവർ ജൂബിലി ഗേറ്റിൻെറയും പുതുതായി നിർമിക്കുന്ന ബഹുനില മന്ദിരത്തിൻെറയും ശിലാസ്ഥാപനം നിർവഹിച്ച ശേഷം വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ നാടിൻെറ ചാലകശക്തികളാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ കൺവീനർ ഇ. ഫസിലുദ്ദീൻ അധ്യക്ഷനായിരുന്നു. ട്രസ്റ്റ് ചെയർമാൻ പി.ജെ. നഹാസ്, സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, ട്രസ്റ്റ് ജനറൽ സെക്രട്ടറി എ.എം.എ റഹിം, എ. ഫസിലുദ്ദീൻ, എ. സാലി, എം. അബ്ദുൽ വാഹിദ്, എം.എസ്. ഷെഫീർ, പ്രിൻസിപ്പൽമാരായ എം.എസ്. ബിജോയ്, എം.എൻ. മീര, ബി.ആർ. ബിന്ദു, ഗിരിജ രാജ ചന്ദ്രൻ എന്നിവർ സംസാരിച്ചു. 01-2 ചിത്രം: കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുമായി സംവദിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.