വ്യവസായങ്ങൾക്ക് അനുയോജ്യമായവിധത്തിൽ വിദ്യാർഥികളെ രൂപപ്പെടുത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യവസായങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ വിദ്യാർഥികളെ രൂപപ്പെടുത്തുന്ന കോഴ്‌സുകൾ സർവകലാശാലകൾ ആ രംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില സ്ഥാപനങ്ങൾ കേരളത്തിൽ വന്നപ്പോൾ അവർക്ക് ആവശ്യമായവരെ ഇവിടെനിന്ന് കിട്ടാത്ത സ്ഥിതിയുണ്ടായി. അതിന് മാറ്റമുണ്ടാവണം. തൈക്കാട് ഗസ്റ്റ് ഹൗസിൽ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സർവകലാശാലയിൽ പഠിക്കുന്ന കുട്ടിക്ക് അവരുടെ സൗകര്യാർഥം മറ്റൊരു സർവകലാശാലയിൽ സെമസ്റ്റർ തുടരാനാവുന്ന സ്ഥിതി പരിശോധിക്കണം. കേരളത്തിൽനിന്നുള്ള നഴ്‌സുമാർക്കായി നിരവധി വിദേശ രാജ്യങ്ങളിൽനിന്ന് ബന്ധപ്പെടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ നഴ്സിങ് കോളജുകളിൽ ഇംഗ്ലീഷിന് പുറമെ മറ്റ് വിദേശഭാഷകൾ പഠിപ്പിക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി ശിവശങ്കർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.