പ്രവാചകൻ തുല്യനീതിക്കുവേണ്ടിയാണ് പ്രവർത്തിച്ചത് - ശൈഖ്​​ മുഹമ്മദ് കാരകുന്ന്

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് തുല്യനീതിക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്ന് ജമാഅെത്ത ഇസ്ലാമി സംസ്ഥാന സെക് രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന്. പ്രസ്ക്ലബിൽ സംഘടിപ്പിച്ച 'ഞാൻ അറിയുന്ന പ്രവാചകൻ' ചർച്ച സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷമയുടെ മാർഗമാണ് പ്രവാചകൻ സ്വീകരിച്ചത്. രാജ്യഭരണത്തിന് ചരിത്രത്തിലാദ്യത്തെ ലിഖിത ഭരണഘടനയുണ്ടാക്കി. പ്രവാചകൻെറ കാലത്ത് പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്ന ഗോത്രങ്ങളുണ്ടായിരുന്നു. അതിനെതിരെ കരുണയുടെ ശബ്ദമാണ് അദ്ദേഹത്തിൽനിന്നുണ്ടായത്. യുദ്ധത്തിൽ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുതെന്ന് പ്രവാചകൻ നിയമം പ്രഖ്യാപിച്ചു. ഭാര്യയും ഭർത്താവുമല്ല ഇണയാണ് കൂടെയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളോട് നന്നായി പ്രവർത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിൻെറ നിലപാട്. ഒരിക്കലും സഹധർമിണിയോട് പ്രവാചകൻ കോപിച്ചിട്ടില്ല. വൃദ്ധരോട് ബഹുമാനമില്ലാത്തവർ മനുഷ്യരല്ലെന്നും സൂചിപ്പിച്ചു. മനുഷ്യത്വത്തെക്കുറിച്ചാണ് അദ്ദേഹം നിരന്തം സംസാരിച്ചതെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. സ്വാമി അശ്വതി തിരുനാൾ സംസാരിച്ചു. ഡയലോഗ് സൻെറർ കേരള സംസ്ഥാന സെക്രട്ടറി എൻ.എം. അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. ജോൺ ജി.കൊട്ടറ, കെ.കെ. ബാലൻ, ഡോ. ബിജു എ.പാഴൂർ, എസ്. ചന്ദ്രബാബു, സെയ്നുദ്ദീൻ കുമാരപുരം, എ. അൻസാരി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.